തിരുവനന്തപുരം: പത്തിനകര്മപരിപാടികളുമായി എന്‍ഡിഎയുടെ ദര്‍ശന രേഖപുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയണ് പ്രകാശനം ചെയ്തത്. പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് ദര്‍ശനരേഖ പറയുന്നു. നിലവിലെ ഭൂപരിഷ്ക്കരണ പരിപാടികള്‍ അപര്യാപ്തമായതിനാല്‍ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുമെന്നും രേഖ പറയുന്നു. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പാര്‍പ്പിട പദ്ധതി തുടങ്ങും. പത്താം ക്ലാസ് പസായ തൊഴില്‍ രഹിതരായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും തൊഴില്‍, പലിശ രഹിത കാര്‍ഷിക വായ്പ, പരമ്പാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാനായി പതിനായിരം കോടി രൂപയുടെ പാക്കേജ് തുടങ്ങിയ നിര്‍ദേശങ്ങളും രേഖയില്‍ പറയുന്നു.
കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ)ത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം രാവിലെ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി നിര്‍വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്ത് എന്‍ഡിഎ രൂപവത്കരിച്ചിരുന്നുവെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇത് നിര്‍വഹിക്കാനായി ഏപ്രില്‍ പത്തിന് കേരളത്തില്‍ എത്തിയെങ്കിലും പരവൂര്‍ വെടിക്കട്ടപകടത്തിനെത്തുടര്ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍എസിന്റെ നേതാക്കള്‍, എന്‍ഡിപി പാര്‍ട്ടി നേതാക്കള്‍, ജെഎസ്എസ് രാജന് ബാബു വിഭാഗം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം താജ് ഹോട്ടലില്‍ എന്‍ഡിഎയുടെ യോഗം തുടരുകയാണ്. ഇതിനുശേഷം എന്‍ഡിഎയുടെ ദര്‍ശന രേഖ പ്രകാശനം ചെയ്യും. എന്‍ഡിഎയുടെ ദര്‍ശനരേഖ അല്പസമയത്തിനികം അരുണ്‍ ജയ്റ്റ് ലി തന്നെ അല്പസമയത്തിനകം പ്രകാശനം ചെയ്യും
Discussion about this post