വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് വിമര്‍ശിച്ചവര്‍ക്ക് മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്റെ പിഎയും അടുത്ത സഹചാരിയുമായിരുന്ന എ സുരേഷിന്റെ പരിഹാസം. ഇത്തരക്കാരുടെ വിഎസ് പ്രേമം കാണുമ്പോള്‍ ഓക്കാനം വരുന്നുവെന്ന് സുരേഷ് പറയുന്നു.
”തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചത് മുതല്‍ ചില സുഹൃത്തുക്കളുടെ വിഎസ്സ് പ്രേമം അസഹനീയം….. കാണുമ്പോള്‍ ഓക്കാനിക്കാന് വരുന്നു…..ഇക്കാലമത്രയും തങ്ങളുടെ പോസ്സ്റ്റുകളില്‍ ദ്യായാര്ത്ഥ പ്രയോഗം കൊണ്ടും അല്ലാതെയും അദ്ധേഹത്തെ വിമര്‍ശിക്കാനും പാര്‍ട്ടി വിരുധനെന്നും മുദ്ര കുത്താനും ശ്രമിച്ച ചില സുഹൃത്തുക്കളുടെ വാളുകളില്‍ സര്‍വ്വം വീ എസ്സ് മയം ആനന്ത ലബധ്യ്ക്കിനിയെന്തു വേണം….. …അത് കാണുമ്പോള്‍ ചിലപ്പോള്‍ ചില അപ്രീയ സത്യങ്ങള്‍ പറഞ്ഞു പോകും അതില്‍ നിന്നും ഭീരുത്വ മെയ് വഴക്കത്തോടെ കുറച്ചു ഒഴിഞ്ഞു മാറി എന്നേയുള്ളൂ … ……
ഇപ്പോഴത്തെ ചാനെല്‍ ചര്‍ച്ചകളില്‍ നിറയുന്ന വീ എസ്സ് പ്രേമം ഉഗ്രന്‍ തന്നെ ,,ഇത്രേ നാളും അകത്തും…. പുറത്തും ……തങ്ങളുടെ സ്വകാര്യ….. സുഹൃത്ത് ചര്‍ച്ചകളിലും എല്ലാം അദ്ധേഹത്തെ നാവു കൊണ്ട് നശിപ്പിക്കാന്‍ ശ്രമിച്ച എല്ലാ സുമനസ്സുകള്‍ക്കും നമോവാകം”-എന്നിങ്ങനെയാണ് എ സുരേഷിന്റെ കളിയാക്കല്‍.
[fb_pe url=”https://www.facebook.com/suresh.achu.372/posts/841322706013079″ bottom=”30″]
പാര്‍ട്ടി രഹസ്യങ്ങള്‍ ചാനലുകള്‍ക്ക് ചോര്‍ത്തി നല്കി എന്നതിന്റെ പേരില്‍ സുരേഷ് ഉള്‍പ്പടെയുള്ള വിഎസിന് ഏറെ അടുപ്പമുള്ളവര്ക്കെതിരെ സിപിഎം നടപടി എടുത്തിരുന്നു. ്അതിന് ശേഷം തൊഴില്‍ തേടി എ സുരേഷ് ഗള്‍ഫിലേക്ക് പോയതും വാര്‍ത്തയായിരുന്നു.
Discussion about this post