ഡല്‍ഹി: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്ത് നദികളിലൊന്നായി ഗംഗയെ മാറ്റുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി പറഞ്ഞു. ഇതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ 20,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ ഗംഗാ ശുദ്ധീകരണത്തിനായി ചെലവഴിച്ച പണം പാഴാക്കി കളയുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കൃത്യമായ പദ്ധതികളുണ്ട്. ഗംഗ ഇന്ന് ലോകത്തിലെ ഏറ്റവും മാലിനമായ 10 നദികളിലൊന്നാണ്. 2018 ഓടെ ഈ സ്ഥിതിമാറ്റുമെന്നും അവര്‍ പറഞ്ഞു.
Discussion about this post