തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 10,47,87 പേര് പരീക്ഷയില്‍ യോഗ്യത നേടി. ആദ്യ പത്തു റാങ്കുകളും പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിനാണ് ഒന്നാം റാങ്ക്. ചെന്നൈ സ്വദേശി ലക്ഷ്മണ് ദേവ് രണ്ടാം റാങ്കും, ജെന്സന് ജെ. എല്‍ദോ(കൊച്ചി) മൂന്നാം റാങ്കും നേടി.
Discussion about this post