തിരുവനന്തപുരം: അഴിമതി രഹിത സമൂഹം ഉറപ്പാക്കാന്‍ ക്രിയാത്മക വിജിലന്‍സ് സംവിധാനമുറപ്പാക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പത്തി വിടര്‍ത്തി കാണിക്കേണ്ട കാര്യമില്ല. കടി കിട്ടുമ്പോള്‍ അഴിമതിക്കാര്‍ അറിയുമെന്ന് ബാര്‍ കോഴ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഇന്നലെവരെ പൊലീസ് സ്റ്റേഷന് പണിയുകയായിരുന്നു ജോലി. ഇനി അഴിമതിക്കാര്‍ക്കെതിരെ പണിയും. മറ്റു വകുപ്പുകളില്‍ ഫൗള്‍ കാണിച്ചാല്‍ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കാട്ടും. എല്ലാ വകുപ്പുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ചുമതലയേറ്റെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റയുടനെ ജേബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ ജേക്കബ് തോമസിന്റെ നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരിന് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എംഡിയായി നിയമിക്കുകയായിരുന്നു.
Discussion about this post