തിരുവനന്തപുരം: ഏയ്റോനോട്ടിക്കല്‍ എഞ്ചിനീറിങ്ങ് വിദ്യാര്‍ത്ഥിയായ മകളെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതം മാറ്റി എന്ന് പരാതി. തിരുവനന്തപുരം പനങ്ങോട് സ്വദേശിയായ പെണ്‍കുട്ടിയാണ് ഇസ്ലം മതം സ്വീകരിച്ചത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് അപര്‍ണ, ഷഹാന എന്ന പേരില്‍ ഇസ്ലാം മതം സ്വീകരതായാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മ മിനി വിജയനാണ് പോലീസില്‍ പരാതി നല്‍കിയത്.
എറണാകുളത്തെ ജുവല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റില്‍ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി ഹോസ്റ്റലില്‍് താമസിച്ച് പഠനം നടത്തിവരികയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഷഹാന കോഴിക്കോട് ഉണ്ടെന്ന് കണ്ടെത്തി.തുടര്‍ന്ന് ഷഹാനയെ ഹൈ കോടതിയില്‍ ഹാജരാക്കി.
അതേ സമയം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി അച്ഛനമ്മമാരുടെ കൂടെ പോകാന്‍ തയ്യാറായില്ല. സുമയ്യ എന്ന സ്ത്രീയുടെ കൂടെ പോയാല്‍ മതിയെന്നും ഷഹാന കോടതിയില്‍ പറഞ്ഞുവെന്ന് അച്ഛന് വിജയന് പറഞ്ഞു. അമുസ്ലിംങ്ങള്ക്കിടയില് ഇസ്ലാം മതം വളര്‍ത്തുന്നതിനായി മലപ്പുറത്തു പ്രവര്‍ത്തിക്കുന്ന സത്യ സരണി എന്ന സ്ഥാപനത്തിലാണ് ഷഹാന ഇപ്പോള്‍ താമസിക്കുന്നത്. കുറച്ചു ദിവസം മുന്‍പ് വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്ന പെണ്‍കുട്ടി നിമിഷ ഫാത്തിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് മുതല്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് വിജയന് പറഞ്ഞു. സ്വന്തം ഇഷ്ടത്താല്‍ മതം മാറിയതിനാല്‍, ഷഹാനയെ തിരിച്ചു കൊണ്ടുവരുന്നതിന് പരിമിതികള്‍ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി.
Discussion about this post