കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ സ്ഥാപിക്കും. ക്ഷേത്ര ഉപദേശക സമിതിയിലെ അംഗങ്ങളുടെ മക്കളോ പേരമക്കളോ നിര്‍ബന്ധമായും ഇത്തരം മതപാഠശാലകളില്‍ പങ്കെടുക്കണം. മതപാഠശാലകളില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കോ, മുത്തച്ഛനോ മാത്രമേ ഇനി ക്ഷേത്ര ഉപദേശകസമിതികളില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടാവൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
ഹിന്ദുവെന്നാല്‍ തെരുവില്‍ കെട്ടിയിട്ട ചെണ്ട പോലെ ആര്‍ക്കും വന്നു തട്ടുകയും മുട്ടുകയും ചെയ്യാമെന്ന അവസ്ഥയാണെന്ന് മതപാഠശാലകള്‍ സ്ഥാപിക്കുന്ന കാര്യം വിശദീകരിച്ചു കൊണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഇനിയത് ഉണ്ടാവാന്‍ പാടില്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറുപടി നല്‍കാനുള്ള ആത്മധൈര്യമുണ്ടെന്നും തനിക്ക് നഷ്ടപ്പെടാന്‍ തിരുവിതാംകൂര്‍ പ്രസിഡന്റ് സ്ഥാനം മാത്രമേ ഉള്ളൂവെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന മുന്‍നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
Discussion about this post