പാര്‍ട്ടി തീരുമാനം നാളെ പ്രഖ്യാപിക്കും
ചരല്‍ക്കുന്ന്:യുഡിഎഫിനോടും എല്‍ഡിഎഫിനോടും ഒരേ അകലം പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി, നല്ലത് ചെയ്യുന്നവരെ പിന്തുണക്കുംസ നല്ലത് തെറ്റ് ചെയ്യുന്നവരെ എതിര്‍ക്കും-മാണി പറഞ്ഞു. ചരല്‍ക്കുന്നിലെ നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു കെ.എം മാണി, യുഡിഎഫില്‍ ഒരു പാട് വേദന സഹിക്കേണ്ടി വന്നു, പീഢനവും നിന്ദയും മാത്രമെ യുഡിഎഫില്‍ നിന്ന് ലഭിച്ചിള്ളു, യുഡിഎഫില്‍ പരസ്പര സ്നേഹവും വിശ്വാസവും ഇല്ലെന്നും മാണി പറഞ്ഞു,
ആരും കേരള കോണ്‍ഗ്രസിനെ വിരട്ടാന്‍ നോക്കേണ്ട. അതേ സമയം കേരള കോണ്‍ഗ്രസിന് ആരോടും പകയില്ലെന്നും മാണി പറഞ്ഞു, നേരത്തെ യുഡിഎഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു, കേരളത്തില്‍ ഒറ്റക്ക് നില്ക്കാന് കെല്പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും മാണി പറഞ്ഞു.
നല്ല വഴി തുറന്ന് കിട്ടിയാല്‍ ്ആ വഴിക്ക് പോകും. ഇക്കാര്യത്തില്‍ ധീരമായ തീരുമാനം ആവശ്യമാണ്. ആരുടെയും പിന്നാലെ പോകില്ല. ആവശ്യമുള്ളവര്‍ പിറകെ വരുമെന്നും മാണി പറഞ്ഞു. എല്‍ഡിഎഫില്‍ കണ്മിവെക്കേണ്ട എന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഈ പ്രതികരണം.
ഇപ്പോഴത്തെ സ്ഥിതി നിര്‍ണായകമാണെന്നും എന്നും കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും മാണി പറഞ്ഞു,
Discussion about this post