കൊച്ചി: കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ഡിജെ (ഡിസ്ക് ജോക്കി) അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് റെയ്ഡ് നടന്നത്. നിശാപാര്‍ട്ടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പരിശോധന. അര്‍ധനഗ്ന വേഷത്തില്‍ നിരവധി പേര് ഈ സമയം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ എത്തിയവരില്‍ ഒരാളുടെ ബാഗില്‍ നിന്നു ലഹരിമരുന്നു കണ്ടെത്തിയത്.
നിശാപാര്‍ട്ടിയുടെ ഡിജെ ആയ തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മണ്‍സൂണ്‍ നൈറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന.
Discussion about this post