ഡല്‍ഹി: മെഡല്‍ നേടാന്‍ ബീഫ് അല്ല പശുവിന് നെയ്യാണ് കഴിക്കേണ്ടതെന്ന് ബാബാ രംദേവ് പറഞ്ഞു. കായിക താരങ്ങളുടെ യഥാര്‍ത്ഥ ശക്തി പുറത്തെത്തിക്കാന്‍ പശുവിന് നെയ്യ് കഴിക്കുന്നതു വഴി സാധിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണമെഡല്‍ നേടാന്‍ കാരണം ബീഫ് കഴിക്കുന്നതാണെന്ന ബിജെപി നേതാവ് ഉദിത്ത് രാജിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇതിനെ തള്ളി ബാബാ രംദേവും എത്തിയത്.
സ്വര്‍ണ മെഡല്‍ നേടാന്‍ വേണ്ടി കായിക താരങ്ങള്‍ ബീഫ് കഴിക്കുന്നതിനെ ബിജെപി പിന്തുണയ്ക്കുമെന്നുമായിരുന്നു ഉദിത്തിന്റെ പ്രസ്താവന. ദിവസത്തില്‍ രണ്ട് തവണ ബീഫ് കഴിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് ഒളിമ്പിക്സില്‍ ഉസൈന്‍ ബോള്‍ട്ടിന് 9 സ്വര്‍ണ മെഡലുകള്‍ നേടാന്‍ സാധിച്ചതെന്നായിരുന്നു ഉദിത്ത് രാജിന്റെ പ്രസ്താവന.
ജനങ്ങളെ ബീഫ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഉദിത്ത് രാജിന്റെ ട്വീറ്റെന്നും, രാജ്യത്ത് ബീഫ് ഉപയോഗിക്കുന്നവരുടെ വക്താവാണ് ബിജെപി എംപിയെന്നുമുള്ള ആരോപണം ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. താന്‍ ബീഫിന്റെ വക്താവല്ലെന്നും ഉസൈന്‍ ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകളെ താന്‍ പരാമര്‍ശിക്കുകയായിരുന്നുവെന്നും പിന്നാലെ ഉദിത് വ്യക്തമാക്കി. പ്രതിസന്ധികള്‍ നിറഞ്ഞ ജമൈക്കന്‍ സാഹചര്യങ്ങളില്‍ നിന്നും ഉസൈന്‍ ബോള്‍ട്ടിന് വന്‍ നേട്ടങ്ങള്‍ നേടാന്‍ സാധിച്ചെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കുമെന്ന് ഉദിത് രാജ് ട്വീറ്റ് ചെയ്തു.സാഹചര്യങ്ങളെയും സര്‍ക്കാരിനെയും പഴിചാരാതെ മത്സരങ്ങള്‍ വിജയിക്കാന്‍ കായിക താരങ്ങളും സമൂഹവും ശ്രമിക്കണമെന്നും ഉദിത് രാജ് ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post