കോഴിക്കോട്: പഴയ തലമുറ മാറി നില്ക്കാത്തതു കൊണ്ട് പുതു തലമുറക്ക് അവസരം ലഭിക്കുന്നില്ല എന്ന യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ പ്രസ്താവനക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെസി അബു രംഗത്തെത്തി. ‘മുട്ടയില്‍ നിന്നും വിരിയുന്നതിനു മുന്‍പേ സൗഭാഗ്യങ്ങള്‍ ലഭിച്ചയാളാണ് ബല്‍റാം. കഴിവുള്ള യുവ നേതൃത്വം വളര്‍ന്നു വരാത്തതു കൊണ്ടാണ് പഴയ തമുറ മാറാത്തത്’- കെസി അബു പ്രതികരിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന കെഎസ്യു യോഗത്തിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിടി ബല്‍റാമിന്റെ പ്രതികരണം. അറുപത് വയസ് പ്രായമുള്ള ആര് ശങ്കറിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ട് അന്നത്തെ യുവതലമുറയെന്നും ബല്‍റാം വിമര്‍ശിച്ചിരുന്നു.
Discussion about this post