സൗമ്യവധക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് നടത്തിയ അധ്വാനം പുതിയ സര്‍ക്കാര്‍ പാഴാക്കിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിയെ അറസ്റ്റ് ചെയ്ത് വധശിക്ഷ വാങ്ങി കൊടുക്കാന്‍ മുന്‍സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ഗുരുതരമായ വീഴ്ച വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അതെല്ലാം പാഴാക്കിയെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
സൗമ്യയുടെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസ് വാദിച്ച് വധശിക്ഷ വാങ്ങി നല്കിയ അഡ്വക്കറ്റ് സുരേഷിനെ കേസ് വാദിക്കുന്ന അഭിഭാഷകനുമായി സഹകരിപ്പിച്ചിരുന്നു. കേസ് അന്വേഷിച്ച നാല് ഉദ്യോഗസ്ഥരെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെയാണ് കേസ് ഏല്പിച്ചിരുന്നത്. എന്നാല്‍ സുപ്രിം കോടതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത കേസുമായി സുരേഷിനെയോ, മറ്റ് അന്വേഷണ ഉദ്യോഗസ്ഥരയെ സഹകരിപ്പിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. താന്‍ ഇവരുമായി സംസാരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു തവണ മുതിര്‍ന്ന അഭിഭാഷകന് ഫോണില്‍ വിളിച്ചിരുന്നുവെന്ന് സുരേഷ് തന്നോട് പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
കേസിനെ കുറിച്ച് അറിയാത്തയാളെ സുപ്രിംകോടതിയില്‍ കേസ് ഏല്പിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചിരുന്നു. കേസ് ജയിപ്പിച്ച അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യം തള്ളിയെന്നും സുമതി പറഞ്ഞു. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വധശിക്ഷ റദ്ദാക്കി കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ഒറു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു.
Discussion about this post