തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതിയായ ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമിക്ക് ആവശ്യമായ സാമ്പത്തിക-നിയമ സഹായങ്ങള്‍ ലഭിച്ചത് മതപരിവര്‍ത്തനത്തെ തുടര്‍ന്നെന്ന് ആരോപണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ മിഷനറിയാണ് എല്ലാ സഹായങ്ങളും നല്‍കിയതെന്നാണ് സൂചന. സിറാജ് പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തതിന് ഉപകാര സ്മരണയായി നാളെ ഈ മിഷനറിയുടെ മുഴുവന്‍ ശാഖകളിലും പ്രത്യേക പ്രാര്‍ഥന നടക്കുമെന്ന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
മിഷണറി സംഘത്തിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ഇവയാണ്-
1- ഗോവിന്ദച്ചാമിക്ക് വേണ്ടി ബിജു ആന്റണിയെന്ന ബി എ ആളൂരുള്പ്പെടെയുള്ള പ്രമുഖ അഭിഭാഷകരെ ലക്ഷങ്ങള്‍ ഫീസ് നല്കി തരപ്പെടുത്തിക്കൊടുത്തld ഈ മിഷനറി സംഘമാണ്.
2-2007ല്‍ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസെന്ന പേര് സ്വീകരിച്ചിരുന്നു. സൗമ്യ വധക്കേസില്‍ 2011 ഫെബ്രുവരി രണ്ടിന് ഇയാള്‍ പിടിയിലായ സമയത്ത് ചാര്‍ലി തോമസ് എന്ന പേരാണ് ചേലക്കര പോലീസിന് നല്‍കിയിരുന്നത്.
3- ചില ഉന്നതര്‍ ഇടപെട്ടതിന്റെ ഫലമായി പിന്നീട് ചാര്‍ളി തോമസ് ഗോവിന്ദച്ചാമിയെന്ന പേരില്‍ തന്നെ അറിയപ്പെടുകയായിരുന്നു.
4- ഈ മിഷനറിയുടെ കോയമ്പത്തൂരിലെ തമിഴ്നാട് കേന്ദ്രമായിരുന്നു ഗോവിന്ദച്ചാമിയെ മതം മാറ്റുന്നതിന് നേതൃത്വം നല്‍കിയത്.
5-സംഘത്തില്‍പെട്ട ആരെങ്കിലും ഏതെങ്കിലും കേസില്‍ പിടിയിലായാല്‍ രക്ഷപ്പെടുത്തുന്നതിന് സര്‍വ സഹായങ്ങളും ആകാശപ്പറവകള്‍ എന്ന പേരിലുള്ള മിഷനറി സംഘത്തിന്റെ നേതൃത്വത്തില്‍ ഒരുക്കാറുണ്ട്.
6-ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ദേശീയ തലസ്ഥാനം മുംബൈ ആണ്. സംസ്ഥാനത്ത് മാത്രം 20,000 ല്‍ പരം അംഗങ്ങള്‍ ഇവര്‍ക്കുണ്ട്. സംഘാംഗങ്ങളില്‍ നിന്നുള്ള സംഭാവന, വിദേശ പണം എന്നിവയിലൂടെയാണ് ഈ മിഷനറി സംഘം പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നത്.
7-ഭിക്ഷാടകരെയും കുറ്റവാളികളെയുമാണ് ഇവര്‍ പ്രധാനമായും മതം മാറ്റുന്നത്. പിന്നീട് ഇവര്‍ നേരിടുന്ന പ്രതിസന്ധികളിലെല്ലാം സംഘടന ഒപ്പമുണ്ടാകും. ഗോവിന്ദച്ചാമി തമിഴ്നാട്ടില്‍ മറ്റു കേസുകളില്‍ പെട്ടപ്പോഴും ഇതേ സംഘമാണ് രക്ഷപ്പെടുത്തിയത്.
8-സുപ്രീം കോടതി ഇയാളുടെ ശിക്ഷ ലഘൂകരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മിഷനറിയുടെ ശാഖകളില്‍ കഴിഞ്ഞ ദിവസം മധുര വിതരണവും നടന്നിരുന്നുവെന്നാണ് വിവരം.
9-ഞായറാഴ്ചകളില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തിയാണ് ജയില്‍പ്പുള്ളികളെ ഇവര്‍ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. അനാഥരും അഗതികളുമായ തടവുകാരാണ് പലപ്പോഴും ഇവരുടെ സംഘത്തില്‍ ചേരുന്നത്.
10- മിഷനറിക്ക് കീഴില്‍ സംസ്ഥാനത്ത് എട്ടോളം അഗതി മന്ദിരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലും നാളെ പ്രത്യേക പ്രാര്‍ഥന നടക്കും. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് 2012 നവംബര്‍ 12 മുതല്‍ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന സംഘടനയാണിതെന്നാണ് സംഘാംഗങ്ങള്‍ പറയുന്നതെങ്കിലും സംഘടനയുടെ അധോലോക ബന്ധം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഉന്നതരുടെ ഇടപടെലുകള്‍ മൂലം ഇവ നടക്കുന്നില്ലെന്നാണ് ആക്ഷേപം
Discussion about this post