ഡല്‍ഹി: ബുധനാഴ്ച മുതല്‍ തമിഴ്നാടിന് കര്‍ണാടകം പ്രതിദിനം 3,000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി. സമിതിയുടെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. നിലവില്‍ കര്‍ണാടകം 12,000 ഘന അടി വെള്ളമാണ് നല്‍കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇത്. ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
സമിതിയുടെ തീരുമാനത്തിനെതിരെ കര്‍ണാടക നിരവധി വാദങ്ങള്‍ ഉന്നയിച്ചിരുന്നു. തമിഴ്നാടിന് പങ്കുവയ്ക്കാന്‍ മാത്രം കാവേരി അണക്കെട്ടില്‍ വെള്ളമില്ല എന്നാണ് കര്‍ണാടകയുടെ വാദം.
എന്നാല്‍ കാവേരിയില്‍ നിന്ന് വെള്ളം ലഭിച്ചില്ലെങ്കില്‍ കൃഷി നശിക്കുമെന്ന തമിഴ്നാടിന്റെ വാദം പരിഗണിച്ചാണ് 3000 ഘനഅടി വെള്ളം നല്‍കണമെന്ന് സമിതി തീരുമാനത്തിലെത്തിയത്. ഈ തീരുമാനം കര്‍ണാടകം അംഗീകരിക്കുമോ എന്ന് നാളെ മാത്രമെ അറിയാനാകു.
Discussion about this post