തിരുവനന്തപുരം: സൗമ്യ നാടിന്റെ മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൗമ്യയ്ക്ക് നീതി ലഭിക്കാനായി ചെയ്യാന്‍ പറ്റുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി വിജയന് പറഞ്ഞു. സൗമ്യയുടെ അമ്മ സുമതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അമ്മ സുമതി മുഖ്യമന്ത്രി പിണറായി വിജയനേയും ബന്ധപ്പെട്ടവരേയും കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എ.കെ.ബാലന്, മാത്യു ടി തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, എ കെ.ശശീന്ദ്രന്, മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീല്‍, കെ രാജു, ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ഉണ്ടായിരുന്നു.
[fb_pe url=”https://www.facebook.com/PinarayiVijayan/photos/a.560327407392427.1073741828.539381006153734/1119500151475147/?type=3&theater” bottom=”30″]
Discussion about this post