തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മിഷന് ചെയര്‍മാനായി നിയമിതനായ വി.എസ് അച്യുതാനാന്ദന് സെക്രട്ടേറിയറ്റില്‍ ഓഫീസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഫീസ് ഐ.എം.ജി യില്‍ തന്നെയാണെന്നും അവിടെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തന്നെ വേണമെന്ന വി.എസിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം സര്‍ക്കാര്‍ തള്ളിയെന്ന് വ്യക്തമായി.
ഭരണ പരിഷ്കരണ കമ്മിഷനെ നിയമിച്ചതില്‍ എത്ര ചെലവ് സര്ക്കാരിനുണ്ടാവുമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മുഖ്യമന്ത്രിക്കായില്ല. ഇക്കാര്യം സര്‍ക്കാര്‍ കണക്ക് കൂട്ടിയിട്ടില്ലെന്നും ചെലവ് അതിന് ശേഷം മത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ പരിഷ്കാര കമ്മിഷന് എന്ന നിലയ്ക്ക് ലഭിച്ച കവടിയാര്‍ ഹൗസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ വിഎസ്സിനെ കണ്ടപ്പോഴും ഓഫീസ് സെക്രട്ടേറിയറ്റിന് ഉള്ളില്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി വി.എസ് പറഞ്ഞിരുന്നു. എങ്കില്‍ മാത്രമേ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാനാകുവെന്നായിരുന്നു വി.എസിന്റെ നിലാപാട്.
Discussion about this post