ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് യോഗേന്ദ്രയാദവിനെയും, പ്രശ്ാന്ത് ഭൂഷണെയും മാറ്റിയതില്‍ ആം ആദ്മിയ്ക്കകത്ത് ഭിന്നത തുടരുന്നു. യോഗേന്ദ്രയാദവിനെ സമിതിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പാര്‍ട്ടി ദേശീയ നിര്‍വ്വാഹകസമിതിയംഗം മായങ്ക് ഗാന്ധി രംഗത്തെത്തി.
യാദവിനെ സമിതിയല്‍ നിന്ന ്പുറത്താക്കിയത് ശരിയായില്ലെന്ന് മായങ്ക് ഗാന്ധി പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെയ്ക്കാന്‍ യോഗേന്ദ്രയാദവ് തയ്യറായതാണ്. അങ്ങനെയിരിക്കെ വോട്ടെടുപ്പിലൂടെ അദ്ദേഹത്തെ പുറത്താക്കിയത് ശരിയായ നടപടിയല്ല. ഏകകണ്ഠമായല്ല യാദവിനെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയതെന്നും മായങ്ക് ഗാന്ധി പറഞ്ഞു.
എന്നാല്‍ അത്തരം പ്രസ്താവനകളോട് പ്രതികരിക്കാനില്ല എന്നായിരുന്നു യോഗേന്ദ്രയാദവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍വ്വാഹകസമിതിയോഗത്തിലാണ് യോഗേന്ദ്രയാദിവിനെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് മാറ്റിയത്.
Discussion about this post