തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. സീറ്റ് ഒഴിവുള്ള കോളേജുകളിലാണ് പ്രവേശനത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ടത്.
ഒഴിവുള്ള സീറ്റുകളുടെ വിവരം വെള്ളിയാഴ്ച രാവിലെ വെളിപ്പെടുത്താന്‍ കോളേജുകളോട് പരീക്ഷാ കമ്മീണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് നീങ്ങുന്നതായും സൂചനയുണ്ട്. കെ.എം.ടി.സി കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നത്.
Discussion about this post