തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിഷയത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. രോഷാകുലരായ പ്രവര്‍ത്തകര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡിന് മുകളില്‍ കയറി ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് അന്തരീക്ഷം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയത്.
ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേതുടര്‍ന്ന് കുറച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയെങ്കിലും അല്‍പ്പസമയത്തിന് ശേഷം ഇവര്‍ വീണ്ടും സംഘടിച്ചെത്തി. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post