തിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സ്വാശ്രയ പ്രശ്നം പരിഹരിക്കാനുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസ് കുറച്ച് പഠന സൗകര്യം ഉറപ്പാക്കാമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ച വിഷയങ്ങളാണ്. സമൂഹത്തിന്റെ വികാരമാണ് തങ്ങള്‍ മുന്നോട്ടുവെച്ചത്. അനാവശ്യമായി സഭ സ്തംഭിപ്പിക്കാനോ ജനാധിപത്യ പ്രക്രിയക്ക് കോട്ടം വരുത്താനോ പ്രതിപക്ഷം ശ്രമിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വാശ്രയ പ്രശ്നം പരിഹരിക്കാനുള്ള സന്ദര്‍ഭം പാഴാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഡിക്കല്‍ മാനേജുമെന്റുകള്‍ വരെ അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിദ്യാര്‍ഥി, യുവജന സംഘടനകളും സമാന നിലപാട് സ്വീകരിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. എം.എല്‍.എമാരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ആരോഗ്യനില മോശമാണെങ്കിലും ഏഴാം ദിവസവും നിരാഹാര സമരം തുടരാനാണ് എം.എല്‍.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും തീരുമാനിച്ചിട്ടുള്ളത്.
Discussion about this post