ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു ജവാന്മാര്ക്കും ആറു സിവിലിയന്മാര്ക്കും പരിക്കേറ്റു.
ഷോപ്പിയാന്‍ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിച്ചു. പരിക്കേറ്റ സിവിലിയന്മാരില് അധികവും പ്രായപൂര്‍ത്തിയാകാത്തവരാണ്.
പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായിരിക്കുന്നത്. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താന്‍ 250 ഓളം ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Discussion about this post