ആര്‍എസ്എസ് പരിപാടിയില്‍ മെത്രാപ്പോലീത്ത പങ്കെടുത്തതിനെ പറ്റിയുള്ള സിപിഎം നേതാവിന്റെ ചോദ്യത്തിന് വൈദികന് നല്കിയ മറുപടി വൈറലാകുന്നു. വിജയദശമിയോടനുബന്ധിച്ചുള്ള ആര്‍എസ്എസ് പഥസഞ്ചലനം യാക്കോബായ സഭയിലെ കുര്യാക്കോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്ത സംഭവമാണ് ചിലര്‍ വിവാദമാക്കിയത്. ആര്‍എസ്എസ് പരിപാടിയില്‍ തിരുമേനി പങ്കെടുത്തതും, സഭയുടെ സ്ക്കൂള് ചടങ്ങിന് വേദിയാക്കിയതും ചോദ്യം ചെയ്ത് പെരുമ്പാവൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി സാജു പോള്‍ എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഫാദര്‍ ഗീവര്‍ഗ്ഗീസ് കിഴക്കേടത്ത് നല്കിയ മറുപടിയാണ് വൈറലായത്.
യാക്കോബായ സഭയിലെ അഭി. തിരുമേനി RSS ന്റെ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചും സഭയുടെ സ്കൂള്‍ ചടങ്ങിന് വേദിയാക്കിയതിനെ പറ്റിയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.‘-എന്നിങ്ങനെയായിരുന്നു സാജു പോളിന്റെ ചോദ്യം.
ഈ രാജ്യത്ത് 91 വര്‍ഷം ആയി പ്രവര്‍ത്തിക്കുന്ന സംഘടന ഇതുവരെ രാജ്യദ്രോഹ പ്രവര്‍ത്തനം ചെയ്തിട്ടില്ല, ജാതിയും മതവും നോക്കിയല്ല ആര്‍എസ്എസ് പലപ്പോഴും സഹായം ചെയ്തിട്ടുള്ളതും– എന്നിങ്ങനെയായിരുന്നു ഫാദര്‍ വര്‍ഗ്ഗീസ് കിഴക്കേടത്തിന്റെ മറുപടി.
കോതമംഗലത്ത് നടന്ന ആര്‍എസ്എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത മെത്രോപ്പോലീത്ത ആര്‍എസ്എസിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. നന്മ, അച്ചടക്കം, ദേശസ്നേഹം, എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയാണ് ആര്‍എസ്എസിനെ മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് മെത്രാപ്പോലീത്ത യോഗത്തില്‍ പറഞ്ഞിരുന്നു.
[fb_pe url=”https://www.facebook.com/saju.paulpbvr/photos/a.394334203987060.98921.360497054037442/1148000421953764/?type=3&theater” bottom=”30″]
[fb_pe url=”https://m.facebook.com/story.php?story_fbid=1760474650871024&id=100007255186633″ bottom=”30″]
Discussion about this post