ചെന്നൈ: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കേണ്ടതില്ലെന്ന് സാങ്കേതിക സമിതി. കര്‍ണാടകത്തിലെ സംഭരണികളില്‍ ഉള്ളതിനേക്കാള്‍ വെള്ളം തമിഴ്നാട്ടിലെ സംഭരണികളില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന് സമിതി ശുപാര്‍ശ ചെയ്തത്. ഇന്നോ നാളെയോ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ ട്രെയിനുകള്‍ ഉപരോധിക്കുകയാണ്. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപരോധ സമരത്തില്‍ ഡിഎംകെ അടക്കമുള്ള പ്രമുഖ പാര്‍ട്ടികളും പങ്കെടുക്കുന്നുണ്ട്. എംകെ സ്റ്റാലിന് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടയല്‍ സമരം നടക്കുന്നത്.
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചാണ് തമിഴ്നാട്ടിലെ വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. സിപിഐ അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും എംഡിഎംകെയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കര്‍ഷകരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post