കോഴിക്കോട്: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം. കോഴിക്കോട് മേപ്പയൂര്‍ ആവളപ്പുഴയില്‍ തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം.
ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണലുമായി കടന്ന ലോറി പോലീസ് വാഹനത്തില്‍ ഇടിപ്പിച്ചായിരുന്നു ആക്രമണം. പ്രദേശത്ത് കുറേകാലങ്ങളായി വന്‍ മണല്‍കടത്താണ് മാഫിയ നടത്തുന്നത്. ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post