കൊച്ചി: മുസ്ലിംകളുടെ ഭക്തി എന്നുപറഞ്ഞാല്‍ ഇപ്പോ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിംകള് ഇങ്ങനെ ആയിരുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് മലയാളി മുസ്ലിംകളുടെ ഭക്തിയില്‍ മാമുക്കോയ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. അത് പാടില്ല, ഇത് പാടില്ല എന്നുപറഞ്ഞ് നമ്മള് സ്വയം അന്യരാവണ്ട കാര്യമില്ലെന്നും മാമുക്കോയ വിശദീകരിക്കുന്നു. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പം തോന്നുന്നുവെന്നും മാമുക്കോയ വ്യക്തമാക്കി.
പാട്ടുകേള്‍ക്കല്‍, ഫോട്ടോ എടുക്കല്‍, മൈക്ക് ഉപയോഗിക്കല്‍ എന്നിങ്ങനെ പലതും ഹറാമാണെന്ന് പറഞ്ഞ പല പണ്ഡിതര്‍ക്കും ആളുകള്‍ക്കും ഇന്ന് മൈക്കിലാണ്ട് ഉറങ്ങാന്‍ കഴിയില്ല. ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായി. തന്റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര്‍ ഈ പണ്ഡിതന്മാര് പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മാമുക്കോയ ഓര്‍മ്മിക്കുന്നു. പടച്ചോനുളള നന്ദി പറയല്‍, അതാണ് ഭക്തി. ലോകം മാറുമ്പോള്‍ നമ്മള് അന്യരായി നില്‍ക്കേണ്ടവരല്ല.
യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. ഇപ്പോ ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രസംഗത്തിലൂടെ ഭക്തിയുണ്ടാക്കുന്നതാണ് ഒരു ഭക്തിറൂട്ടെന്നും സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുളളതാണ് ഇപ്പോഴത്തെ ഭക്തിയെന്നും മാമുക്കോയ കുറ്റപ്പെടുത്തുന്നു.
Discussion about this post