കോഴിക്കോട്: ഭൂമി കൈയ്യേറ്റമെന്ന് ആരോപിച്ച് നടന് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുമാറ്റി. ഇന്ന് രാവിലെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയത്. യാതൊരു കയ്യേറ്റവും താന്‍ നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പോലീസും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നും മാമുക്കോയ പ്രതികരിച്ചു.
ഇന്ന് രാവിലെ മുതല്‍ കൈയേറ്റമെന്ന് ആരോപിച്ച് മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് റോഡില്‍ നിന്നും ഏറെ വിട്ടുള്ള മാമുക്കോയയുടെ വീടിന്റെ മതിലും പൊളിച്ചു മാറ്റിയിരിക്കുന്നത്.
വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റുന്ന സമയത്ത് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്റെ എടുത്ത് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പോലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറയുന്നു. ഇന്ന് പൊളിച്ചുമാറ്റിയ കടകള്‍ക്കെല്ലാം നഗരസഭ നേരത്തെ നോട്ടീസ് കൊടുത്തിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ കൈയേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാമുക്കോയ പറയുന്നു. വിഷയത്തില്‍ മേയറുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ഫോണ്‍ സ്യുച്ച് ഓഫാണ്. ഡെപ്യൂട്ടി മേയറെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ടെന്നും വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്നാണ് അവര്‍ പറഞ്ഞതെന്നും മാമുക്കോയ പ്രതികരിച്ചു.
[fb_pe url=”https://www.facebook.com/livekozhikode/videos/1600803140222043/” bottom=”30″]
Discussion about this post