കോഴിക്കോട്: പൊതുജനമധ്യത്തില്‍ കൈയ്യേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോര്പ്പറേഷന് അപമാനിച്ചെന്ന് നടന് മാമുക്കോയ. കൈയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിലെത്തിയ പോലീസ് അപമര്യാദയായി പെരുമാറിയെന്നും മാമുക്കോയ പറഞ്ഞു.
ഭൂമി കൈയ്യേറ്റമെന്ന് ആരോപിച്ച് നടന് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി ഇന്നലെ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. കൈയേറ്റമെന്ന് ആരോപിച്ച് മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് റോഡില്‍ നിന്നും ഏറെ വിട്ടുള്ള മാമുക്കോയയുടെ വീടിന്റെ മതിലും പൊളിച്ചു മാറ്റിയിരിക്കുന്നത്.
വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റുന്ന സമയത്ത് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്റെ എടുത്ത് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പോലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറയുന്നു. പൊളിച്ചുമാറ്റിയ കടകള്‍ക്കെല്ലാം നഗരസഭ നേരത്തെ നോട്ടീസ് കൊടുത്തിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ കൈയേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാമുക്കോയ പറയുന്നു.
Discussion about this post