കോഴിക്കോട്: നടന് മാമുക്കോയയുടെ വീടിന് മുന്നില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചുമാറ്റുന്നതിന് മുന്‍പ് അറിയിപ്പുകള് നല്‍കിയിരുന്നുവെന്ന് കോഴിക്കാട് കോര്‍പ്പറേഷന്റെ വിശദീകരണം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് കോര്പ്പറേഷന് തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ചുവെന്നും നോട്ടീസ് നല്‍കിയില്ലെന്നുമുള്ള മാമുക്കോയയുടെ ആരോപണം തള്ളിക്കളഞ്ഞത്.
കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാമുക്കോയയ്ക്ക് നേരത്തെ വിവരം നല്‍കിയിരുന്നതാണ്. നോട്ടീസ് പ്രകാരം ഇക്കഴിഞ്ഞ എട്ടുവരെ വരെ സമയം അനുവദിച്ചിരുന്നതുമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച നടപടികളൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോര്പറേഷന് ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചതെന്നും മേയര്‍ വ്യക്തമാക്കി. കയ്യേറ്റം നടത്തിയത് ആരായാലും വച്ച് പൊറുപ്പിക്കാനാകില്ലെന്നും മേയര്‍ കുട്ടിച്ചേര്‍ത്തു.
റവന്യൂ, ഹെല്‍ത്ത് വകുപ്പുകളാണ് നോട്ടീസ് നല്‍കിയിരുന്നത്. നോട്ടീസിലെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് കോര്പ്പറേഷന് തന്നെ പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചതെന്നും മേയര്‍ വിശദീകരിച്ചു.
കയ്യേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോര്പറേഷന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാമുക്കോയയുടെ ആരോപണം. താന്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ തനിക്ക് ഒരു നോട്ടീസ് നല്‍കാമായിരുന്നുവെന്നും താന്‍ അത് പരിഹരിച്ചേനേയെന്നും സംഭവത്തെ കുറിച്ച് മാമുക്കോയ പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയയായി ആയിരുന്നു മേയറുടെ പ്രതികരണം.
Discussion about this post