ലഹോര്‍: പാക്കിസ്ഥാനില്‍ സ്ത്രീയുടെ കണ്ണുകള്‍ തുരന്നെടുക്കുകയും പാദങ്ങള്‍ മുറിക്കുകയും ചെയ്ത് സഹോദരന്മാര്. ഇവരിലൊരാളുടെ മകളെ സ്ത്രീ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ചാണ് ഈ ക്രൂരത. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിന് മുഖ്യപ്രതി മുഹമ്മദ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.
ലഹോറില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ മുസാഫര്ഘറിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി സഹോദരന്മാരില് ഒരാള്‍ നേരത്തെ ഷറിഫാന്ബീബി എന്ന സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെടുന്നു.
തുടര്‍ന്ന് മുഹമ്മദ് അഫ്സലും മുനീര്‍ എന്ന മറ്റൊരു സഹോദരനും ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പാദങ്ങള്‍ മുറിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്യുകയാണുണ്ടായതെന്നു പൊലീസ് പറഞ്ഞു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ദുരഭിമാന പ്രശ്നമാണ് ഇതിലുള്ളതെന്നു പൊലീസ് കരുതുന്നു.
Discussion about this post