കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം നേതാവും കളമശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് പോലീസില്‍ കീഴടങ്ങി. രാവിലെ എട്ടിന് കമ്മീഷണര്‍ ഓഫീസില്‍ രഹസ്യമായി എത്തി കീഴടങ്ങുകയായിരുന്നു. സക്കീര്‍ ഹുസൈന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
നേരത്തെ, സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബി പൗലോസ് നല്കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post