ഡല്‍ഹി:കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനി പാക് ഭീകരന് ഹാഫിസ് സയീദുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇത് സംബന്ധിച്ച നിര്‍ണായക ഓഡിയോ പുറത്ത് വിട്ടത്. വാനി ഇന്ത്യ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, വാനിയെ നായകനായി ഉയര്‍ത്തി കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയവര്‍ക്ക് വലിയ തിരിച്ചടിയാവുകയാണ് ചാനലിന്റെ വെളിപ്പെടുത്തല്‍.
ലഷ്കര്‍ ഇ തൊയിബ നേതാവ് ഹഫീസ് സയീദുമായി ബുര്‍ഹാനി വാനി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടത്തിയ സംഭാഷണമാണ് പുറത്തായത്.
സംസാരിത്തിനിടെ ബുര്‍ഹാന്‍ വാനി സയീദിനോട് കൂടുതല്‍ സഹായവും ആയുധങ്ങളും ആവശ്യപ്പെടുന്നുണ്ട്. നമ്മള് വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മള് ഒരു ലക്ഷ്യത്തിനായി പോരാടുകയാണ്. കശ്മീരില്‍ പോരാട്ടം തുടരുകയാണെന്നും ശത്രുക്കള്‍ ഏതാണ്ട് നശിപ്പിക്കപ്പെട്ട് കഴിഞ്ഞുവെന്നും ബുര്‍ഹാന്‍ വാനി പറയുന്നു.
നിങ്ങള്‍ ചെയ്യുന്നത് വലി കാര്യമാണ് എന്ന്ാണ് ഹഫീസ് സയീദ് വാനിയോട് പറയുന്നത്. കശ്മീരിലെ പോരാളികള്‍ക്ക് എല്ലാ സഹായവും ഹഫീസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
അതേസമയം ചാനല്‍ പുറത്ത് വിട്ട ഓഡിയൊയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബുര്‍ഹാന്‍ വാനിയുടെ പിതാവ് ചാനലിനോട് പ്രതികരിച്ചു. കുറച്ച് കാലമായി മകന് തന്നോടൊപ്പമില്ലെന്നും അദ്ദേഹം പറയുന്നു. ചാനല്‍ പുറത്ത് വിട്ട സംഭാഷണം പൂര്‍ണമായും വിശ്വസിക്കാവുന്നതാണെന്ന് സിഎന്‍എന്‍ ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓഡിയോ ശാസ്ത്രപരിശോധനയ്ക്ക് വിധേയാമാക്കാനായി നല്കാന് തയ്യാറാണെന്നും ചാനല്‍ പറയുന്നു.
കഴിഞ്ഞ ജൂലായ് 19നാണ് വാനി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് കശ്മീരില്‍ നാട്ടുകാരെ മുന്‍ നിര്‍ത്തി വിഘടനവാദികള്‍ സൈന്യത്തെ ആക്രമിച്ചിരുന്നു. കശ്മീരിനു പുറത്തും വാനിയെ പിന്തുണച്ച് ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനാണ് ഹഫീസ് സയീദ്.
വാനിയെ പിന്തുണച്ചവര്‍ രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. മെഹബൂബ വിഘടനവാദികള്‍ക്ക് അനുകൂലനിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
https://www.youtube.com/watch?v=aKw1dffGyj4
Discussion about this post