മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ പ്രതിയായ ലാവ്ലിന് കേസില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
ജനുവരി നാല് മുതല്‍ 12 വരെയാണ് വാദം കേള്‍ക്കുന്നത്.
ഈ മാസം 19ന് മുമ്പ് വാദം പൂര്‍ത്തിയാക്കാനാവുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് വാദി ഭാഗവും പ്രതിഭാഗവും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വാദം ജനുവരിയിലേക്ക് മാറ്റിയത്.
1997ല്‍ കനേഡിയന്‍ കമ്പനിയായ ലാവ്ലിനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസ് നേരത്തെ വിചാരണ കോടതി വാദം കേള്‍ക്കാതെ തള്ളിയിരുന്നു.
Discussion about this post