തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി ബാറുടമ ബിജുരമേശിനെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സബ്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെ.എം മാണി ബിജുവിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന് മുഖേനയാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്. ബിജു രമേശ് ആരോപണങ്ങള്‍ തളളിക്കളഞ്ഞ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു നേരത്തേ മാണി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മാണിക്കെതിരെയുളള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് അറിയിച്ചതോടെ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മാണിക്ക് ബിജു രമേശ് കോഴ നല്‍കിയെന്നായിരുന്നു ആരോപണം.
Discussion about this post