കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായിരുന്ന ലാവ്ലിന് അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് കമാല്‍പാഷയുടെ ബെഞ്ച് കേട്ടിരുന്ന കേസ് ഇനി ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ച് ആയിരിക്കും വാദം കേള്‍ക്കുക.
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരായ സി.ബി.ഐയുടേ പുനപരിശോധനാ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന െ്രെകം എഡിറ്റര്‍ നന്ദകുമാറിന്റെ ഉപ ഹരജിയും കോടതി തള്ളിയിട്ടുണ്ട്. .
കൂടുതല്‍ തെളിവുകളുണ്ടെന്ന അവകാശവാദവുമായി വന്നവരുടെ ഹര്‍ജികളും കോടതി തള്ളി. കെഎം ഷാജഹാനും പാലാ സ്വദേശി ജീവനുമാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബാലാനന്ദന് കമ്മിഷന് അംഗവും എഞ്ചിനീയറുമായ കെആര്‍ ഉണ്ണിത്താനും ഹര്‍ജി സമര്‍പിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇവ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post