കൊച്ചി: ധനമന്ത്രി കെഎം മാണി നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമോയെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് ഇടതു പക്ഷത്ത് നിന്നും വലത് പക്ഷത്തേയ്ക്ക് പോയ നേതാവ് സിന്ധു ജോയി . മാണി ബജറ്റ് അവതരിപ്പിച്ചു തീര്‍ത്താല്‍ ഒരു പവന് നല്‍കാമെന്നാണ് സിന്ധു ജോയിയുടെ പ്രഖ്യാപനം.തന്റെ ഫേസ്ബുക്ക് പേജിലാണ് ഇത്തരമൊരു കുറിപ്പ് സിന്ധു ജോയി തയ്യാറാക്കിയിരിക്കുന്നത്.
സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :
”ഒരു ഉശിരന്‍ സമരം കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നു .ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്ര ദിവസം ആയി കാത്തിരിക്കുന്നു. നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാന്‍ പോകുന്ന സമരത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ മുഴുവന്‍. എതിര്‍പ്പുകള്‍ മറികടന്ന് മാണി സാര്‍ ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ എന്റെ വക ഒരു പവന്’
Discussion about this post