തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് പരിഹാരം കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കല് അഞ്ചുമിനിറ്റുകൊണ്ട് പരിഹരിക്കാമെന്നും കുമ്മനം കുറ്റപ്പെടുത്തി. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എല്ലാ വിധ അധികാരവുമുണ്ട്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ലോ കോളേജില്‍ ഉള്ളൂ. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കേണ്ട വിഷയം അമ്പത് ദിവസം കൊണ്ടും സര്‍ക്കാര്‍ പരിഹരിക്കുന്നില്ലെന്നും കുമ്മനംവ്യക്തമാക്കി.
Discussion about this post