അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചോ..? ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയൊ സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ ഇ അഹമ്മദ് വിമുഖത കാണിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയൊവില്‍ ഉള്ളത്. അഹമ്മദിന്റെ മതേരത്വം ഇതാ ഇങ്ങനെയാണ് എന്നാണ് ചിലരുടെ പ്രതികരണം. എന്നാല്‍ ഇസ്ലാമിക രീതി അനുസരിച്ച് മൃതദേഹത്തില്‍ പൂക്കളര്‍പ്പിക്കല്‍ ഇല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
വീഡിയൊ-
[fb_pe url=”https://www.facebook.com/skallingapuram/videos/vb.100001593456706/1365541053508997/?type=2&theater” bottom=”30″]
Discussion about this post