ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയ്ക്ക് ഇരട്ട സെഞ്ച്വറി. 239 പന്തില്‍ നിന്നാണ് കൊഹ്ലി 200 തികച്ചത്. തുടര്‍ച്ചയായി നാല് ടെസ്റ്രുകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന കളിക്കാരന് എന്ന നേട്ടവും കൊഹ്ലി സ്വന്തമാക്കി.
കൊഹ്ലിയുടെ റണ്‍വേട്ടയില്‍ (204) ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക നീങ്ങുകയാണ്. മൂന്ന് വിക്കറ്റിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ കൊഹ്ലി- രഹാന സഖ്യത്തിന്റെ മികവിലാണ് വന്‍ സ്കോറിലേക്ക് നീങ്ങിയത്. അജിങ്ക്യെ രഹാനെ 82 റണ്‍സെടുത്തു.
ആദ്യ ദിനം സെഞ്ചുറി നേടിയ മുരളി വിജയും 83 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ നല്‍കിയത്. മുരളി വിജയ് 108 റണ്‍സും പൂജാര 83 റണ്‍സും നേടി. അതേ സമയം ഓപ്പണര്‍ ലോകേഷ് രാഹുലിന് തിളങ്ങാനായില്ല. രണ്ടു റണ്‍സെടുത്ത രാഹുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താകുകയായിരുന്നു.
Discussion about this post