ഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം വന്‍ നിക്ഷേപം നടത്തിയ 5.27 ലക്ഷം പേര് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതായി ധനകാര്യവകുപ്പ്. ജനുവരി 31നാണ് വന്‍നിക്ഷേപം നടത്തിയവരോട് നികുതി റിട്ടേണ്‍ നല്കാന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.
അതേസമയം വന്‍നിക്ഷേപം നടത്തിയ 4.84 ലക്ഷംപേര്‍ ഇനിയും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നും ധനകാര്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് എസ്.എം.എസ്. സന്ദേശം നല്‍കും. ഇഫയലിങ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ എത്രയും വേഗം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നികുതിദായകരുടെ സൗകര്യത്തിനായി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി.
Discussion about this post