എല്‍ഡിഫിന് പറ്റിയ പിഴവുകള്‍
ഒന്ന്-കെ.എം മാണി പിന്വതിലിലൂടെ എത്തി ബജറ്റ് അവതരിപ്പിക്കുമെന്ന് മുന്‍കൂട്ടി കണ്ട് അവിടെ വച്ച് പ്രതിരോധിക്കാനായില്ല
രണ്ട്-ജനങ്ങള്‍ ഇതെല്ലാം തത്സമയം കണ്ടു കൊണ്ടിക്കെ സാധാരണ എല്‍ഡിഫ് പ്രവര്‍ത്തകരുടെ വികാരത്തോടെ ഡയസില്‍ നാശ നഷ്ടങ്ങള്‍ വരുത്തി
മൂന്ന്-ബജറ്റ് അവതരണം ചട്ടവിരുദ്ധമായാണ് നടത്തിയത് എന്ന് ഗവര്‍ണര്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല
നാല്-വനിത എംഎല്‍എമാര്‍ക്കെതിരെ പുരുഷ യൂഡിഎഫ് എംഎല്‍എമാര്‍ കാണിച്ച അതിക്രമം അതിന്റെ ഗൗരവത്തോടെ മുന്നില്‍ കൊണ്ടു വരാനായില്ല. സമ്മേളനത്തിന് ശേഷം അതിക്രമം നടത്തിവരുടേയും അതിന് ഇരയായവരുടേയും പേര് ഉള്‍പ്പെടുത്തി സ്പീക്കര്‍ക്ക് അന്ന് തന്നെ പരാതി നല്‍കിയില്ല..ക്രിമിനല്‍ കേസെടുക്കണം എന്നാവശ്യപ്പെടാനായില്ല. ബജറ്റ് സമ്മേളനത്തിന് ശേഷം നടന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം വനിത എംഎല്‍എമാര്‍ക്കെതിരെ ഉണ്ടായ കയ്യേറ്റം വലിയ വിഷയമാക്കിയില്ല
അഞ്ച്– വനിത എംഎല്‍എമാര്‍ക്കെതിരെ ഇന്നാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. ഇത് ഭരണപക്ഷത്തിന് ഒഴിവ് കഴിവ് പറയാന്‍ അവസരമായി
ആറ്-പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ കാണിച്ച അതിക്രമങ്ങളെ വ്യക്തമായ കാരണങ്ങള്‍ ഉന്നയിച്ച് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല
ഏഴ്-ലഡു വിതരണം ചെയ്ത സംഭവം വിഷയമാക്കാന്‍ ദിവസങ്ങളോളം വേണ്ടി വന്നു.
യൂഡിഎഫിനെതിരെ ഉയരുന്ന ഏഴ് വിമര്‍ശനങ്ങള്‍
ഒന്ന് – മാണിയ്ക്ക് പകരം മറ്റൊരാള്‍ ബജറ്റ് അവതരിപ്പിച്ചാല്‍ തീരാവുന്ന ചെറിയ പ്രശ്നം മാണിയുടെ രാജിയല്ലാതെ മറ്റ് വഴിയില്ല എന്ന രീതിയില്‍ വളര്‍ത്തി
രണ്ട് -ഏത് വിധേനയും ബജറ്റ് അവതരിപ്പിക്കും എന്ന രീതിയില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയത് പ്രതിച്ഛായ തകര്‍ത്തു
മൂന്ന് -ബജറ്റ് അവതരണത്തിന് ശേഷം വലിയ വിജയം എന്നത് പോലെ ലഡ്ഡു വിതരണം ചെയ്തതും, ആഹ്ലാദപ്രകടനം നടത്തിയതും വിമര്‍ശിക്കപ്പെട്ടു.
നാല് -പ്രതിപക്ഷം ചെയ്തത് മാത്രം കണ്ടു, ഭരണപക്ഷത്തിനെതിരെ നടപടിയില്ല എന്നിങ്ങനെയുള്ള എന്‍ ശക്തന്റെ നിലപാട് സ്പീക്കര്‍ കോണ്ഗ്രസുകാരന് എന്ന നിലയില്‍ പെരുമാറുന്നുവെന്ന ആക്ഷേപം ഉയര്‍ത്തി
അഞ്ച് -പ്രതിപക്ഷം നല്കിയ പരാതി പരിശോധിക്കുമെന്ന നിലപാട് എടുത്തിരുന്നുവെങ്കില്‍ സ്പീക്കറുടെ നിഷ്പക്ഷത കുറച്ചെങ്കിലും നിലനിര്‍ത്താമായിരുന്നു.അതുണ്ടായില്ല.
ആറ്-നിയമസഭയിലെ ലഡു വിതരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ യുഡിഎഫ് എംഎല്‍എമാരില്‍ ഉണ്ടായ ഭിന്നത തടയാനായില്ല
ഏഴ് -ജനാധിപത്യ മര്യാദകള്‍ ലംഘിച്ചതില്‍ യുഡിഎഫാണോ, എല്ഡിഫാണോ മുന്നിലെന്ന വിധത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നത് കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുള്‍പ്പടെ ഉള്ളവര്‍ സ്വീകരിച്ചത്
Discussion about this post