ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ
ന്യൂഡൽഹി : ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, വ്യാപാരം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ...








