ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്
രാജ്യം സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിലേക്ക് കണ്ണുതുറക്കാൻ വെമ്പൽ കൊള്ളുന്ന കാലം. ഒരു വശത്ത് പുതിയൊരു പുലരിയുടെ പ്രതീക്ഷകൾ വിരിയുന്നു, മറുവശത്ത് കൊച്ചിയുടെ തെരുവുകളിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു. ...








