നടന് കൊച്ചുപ്രേമന് അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ...