തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സിനിമാ സീരിയല്‍ രംഗത്തെ സജീവ താരമായിരുന്ന നടന് കോമഡി കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ജനപ്രീയ താരങ്ങളിലൊരാളായി മാറിയിരുന്നു.
ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്ന കൊച്ചുപ്രേമന്റെ സ്വദേശം തിരുവനന്തപുരം പേയാടാണ്. നാടകത്തില്‍ സജീവമായപ്പോള്‍ കൊച്ചുപ്രേമന് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശരിയായ പേര് കെ.എസ്. പ്രേംകുമാര്‍. എഴു നിറങ്ങളാണ് ആദ്യ സിനിമ. ക്യാരക്ടര്‍ റോളിലും കൊമേഡിയനായും തിളങ്ങിയ താരം മലയാള സിനിമ എക്കാലവും ഓര്‍മിക്കാവുന്ന ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ.
Discussion about this post