കോവിഡ് ലോക്ഡൗൺ ചന്ദ്രനെയും ബാധിച്ചു; എല്ലാത്തിനും കാരണം മനുഷ്യൻ; ദുർഗയുടെയും അമ്പിളിയുടെയും കണ്ടെത്തെലുകൾ ഇങ്ങനെ
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ മഹാമാരിയായിരുന്നു കോവിഡ്. ഇനിയൊരു സാധാരണജീവിതം സാധ്യമല്ലേയെന്ന് എല്ലാവരും ആശങ്കയോടെ ചോദിച്ച, സന്ദർശനങ്ങളും സമ്പർക്കങ്ങളും ഇല്ലാതിരുന്ന കാലമായിരുന്നു കോവിഡ് ആഞ്ഞുവീശിയ ലോക്ഡൗൺ കാലം. ...