ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ മഹാമാരിയായിരുന്നു കോവിഡ്. ഇനിയൊരു സാധാരണജീവിതം സാധ്യമല്ലേയെന്ന് എല്ലാവരും ആശങ്കയോടെ ചോദിച്ച, സന്ദർശനങ്ങളും സമ്പർക്കങ്ങളും ഇല്ലാതിരുന്ന കാലമായിരുന്നു കോവിഡ് ആഞ്ഞുവീശിയ ലോക്ഡൗൺ കാലം. മാസങ്ങളോളം ലോകം നിശ്ചലാവസ്ഥയിൽ തുടർന്നു. പല ബിസിനസുകൾക്കും അസ്തമയം സംഭവിച്ചു. ലോകത്തെ പടുകൂറ്റൻ സമ്പദ് വ്യവസ്ഥകൾക്ക് വരെ ഇളക്കം സംഭവിച്ചു. മാനസികമായും ശാരീരികമായും ലോക്ഡൗൺ മനുഷ്യനെ ബാധിച്ചു. എന്നാൽ ഇപ്പോഴിതാ ഈ ലോക്ക്ഡൗൺ മനുഷ്യനെയും അവന്റെ ഭൂമിയെയും മാത്രമല്ല ബാധിച്ചതും സ്വാധീനിച്ചതും മറിച്ച് ചന്ദ്രനെയും കൂടിയാണ്. ഇന്ത്യൻ ഗവേഷകരമാണ് ഈ കണ്ടെത്തലിന് പിറുകിൽ.
2020 ലെ കോവിഡ് ലോക്ക്ഡൗണുകൾ ചന്ദ്രന്റെ താപനിലയെ സ്വാധീനിച്ചുവെന്നാണ് കണ്ടെത്തൽ. ലോക്ഡൗൺ ചന്ദ്രന്റെ താപനില കുറയാൻ കാരണമായി ഭവിച്ചുവത്രേ. റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് പ്രതിമാസ അറിയിപ്പുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്നുള്ള കെ ദുർഗപ്രസാദും ജി അമ്പിളിയുമാണ് ചന്ദ്രനെ വിശകലനം ചെയ്തത്.
2020 ഏപ്രിൽ,മെയ് മാസങ്ങളിലെ കർശനമായ ലോക്ഡൗൺ കാലയളവിൽ ചന്ദ്രോപരിതല താപനിലയിൽ അസാധാരണമായ കുറവുണ്ടായത്രേ. നാസയുടെ ലൂണാർ കെക്കണൈസൻസ് ഓർബിറ്റിൽ നിന്നുള്ള ഡേറ്റയാണ് ഇതിനായി ഉപയോഗിച്ചത്. മറ്റ് വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്കഡൗൺ കാലയളവിൽ ചന്ദ്രനിലെ താപനിലയിൽ 8-10 കെൽവിൻ വ്യത്യാസം അനുഭവപ്പെട്ടു.
ഇതിന്റെ കാരണം കണ്ടെത്താൻ ഗവേഷകർക്ക് അധികം സമയം ചെലവഴിക്കേണ്ടി വന്നില്ല. ലോക്ഡൗൺ സമയത്ത് ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന വികിരണം കുറഞ്ഞതാണ് താപനില കുറയാൻ കാരണം. മനുഷ്യന്റെ ഇടപെടലുകൾ തുലോം കുറവായതിനാൽ ഹരിതഗൃഹവാതക ഉദ്വമനത്തിലും എയ്‌റോസോളിലും കുറവ് സംഭവിച്ചു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് കുറയുന്നതിന് കാരണമായി. ഇതാണ് ചന്ദ്രന്റെ താപനിലയെയും സ്വാധീനിച്ചതത്രേ.
ഭൂമിയുടെ റേഡിയേഷൻ സിഗ്നേച്ചറിന്റെ ആംപ്ലിഫയറായാണ് ചന്ദ്രൻ പ്രവർത്തിക്കുന്നത്. അത് കൊണ്ടാണ് ചന്ദ്രോപരിതല താപനിലയും ഭൂമിയുടെ വികിരണ മാറ്റങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്യ
Discussion about this post