ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അജ്ഞാതർ; ക്രൂരതയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

Published by
Brave India Desk

ഛത്തീസ്ഗഢ്: പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ച കൊന്ന അജ്ഞാതർ. ഛത്തീസ്ഗഗഢിലെ ബസ്തർ മേഖലയിലെ നാരായൺപൂരിലാണ് സംഭവം. ബിജെപി നാരായൺപൂർ ജില്ലാ ഘടകം വൈസ് പ്രസിഡന്റ് സാഗർ സാഹുവാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9 മണിയോടെ വീട്ടിൽ സാഗർ സാഹുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് സാഹുവിനെ വെടിവെച്ച് വീഴ്ത്തി, കൊലപാതകത്തിന് ശേഷം ഓടിയൊളിക്കുകയായിരുന്നു.

കമ്യൂണിസ്റ്റ് ഭീകരരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്‌പെക്ടർ സുന്ദരരാജ് പറഞ്ഞു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജനുവരി ആദ്യം പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ കമ്യൂണിസ്റ്റ് ഭീകരസാന്നിദ്ധ്യം ഉണ്ടെന്ന് തെളിഞ്ഞിരുന്നു.

Share
Leave a Comment

Recent News