അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനങ്ങല്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍ മാത്രമല്ല വിവിധ രംഗങ്ങളില്‍ പെട്ട വിദഗ്ധരെല്ലാം ഇത്തരം കാര്യങ്ങള്‍ സത്യമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ മനുഷ്യരെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അവരുടെ നീക്കങ്ങള്‍ പഠിക്കുന്നുണ്ടെന്നും ധാരാളം ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ പ്രശസ്ത യുഎഫോളജിസ്റ്റ് ബില്‍ ബേണ്‍സ് ഇത്തരത്തിലുള്ള ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ലോകമെമ്പാടും പല കാലങ്ങളിലായി ഇത്തരം അന്യഗ്രജീവികള്‍ സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പറക്കുംതളികകള്‍ പോലുള്ള എയര്‍ ക്രാഫ്റ്റുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വന്നിറങ്ങുന്നതായി ഇപ്പോഴും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും രഹസ്യമല്ല. നാസയും ഗവര്‍മെന്റുകളും ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങള്‍ക്കും ഈ രഹസ്യങ്ങള്‍ അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതുപോലെ തന്നെ മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് അന്യഗ്രഹജീവികള്‍ക്ക് വളരെ വിരോധമുള്ള കാര്യമാണ് ഇക്കാര്യം നാസയ്ക്ക് ഏറ്റവും നന്നായി അറിയാം അതിനാല്‍ തന്നെ തങ്ങളുടെ പക്കല്‍ സൂക്ഷിച്ചിരുന്ന ചില ചിത്രങ്ങള്‍ അവര്‍ ഡിലീറ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അന്യഗ്രഹജീവികളെ മനുഷ്യരില്‍ നിന്നും തികച്ചും വിഭിന്നരായി കണക്കാക്കേണ്ടതില്ല. അവര്‍ നമ്മുടെ തന്നെ ഒരു അഡ്വാന്‍സ് പതിപ്പാണെന്ന് പറയാം. മനുഷ്യരുടെ ഡിഎന്‍എ തന്നെയാവാം അവരുടെ ഉത്ഭവത്തിന്റെയും കാരണമെന്നാണ് താന്‍ കരുതുന്നതെന്ന് ബില്‍ ബേണ്‍സ് പറയുന്നു.
ഫ്‌ലോറിഡ, ക്യൂബ എന്നിവിടങ്ങളിലൊക്കെ അന്യഗ്രഹ ജീവികളുടെ ജലാന്തര്‍ ഭാഗത്തുള്ള വാസസ്ഥലങ്ങളുണ്ടെന്നും പലപ്പോഴും അവിടെ മത്സ്യബന്ധനം നടത്തുന്നവര്‍ ഇത്തരം പല കാഴ്ച്ചകളും കണ്ടിട്ടുണ്ടെന്നും ബേണ്‍സ് കൂട്ടിച്ചേര്‍ത്തു.
Discussion about this post