Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘പ്രളയങ്ങൾ മനുഷ്യ നിർമ്മിതമായിരുന്നു, കിഫ്ബി തട്ടിപ്പ്‘; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ

‘ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും‘

by Brave India Desk
Feb 19, 2021, 07:40 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ബി ബിജെപി സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. ശ്രീധരന്റെ സ്വന്തം നാടാണ് പൊന്നാനി.

അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാവാനാണ് ശ്രീധരന്‍ ബിജെപിയിലേക്ക് വരുന്നതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ ചുമതല നൽകിയാൽ നിർവഹിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേര്‍ന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ പലതും ചെയ്യാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാന്‍ കേരളത്തില്‍ ബിജെപിയുടെ ജനപ്രതിനിധികള്‍ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതെന്നും ഇ ശ്രീധരൻ പറയുന്നു.

താന്‍ ബിജെപിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ടീയപാര്‍ട്ടിയല്ല. സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. അതാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഒരു പക്ഷം പാടില്ല. ഇപ്പോള്‍ തന്റെ കര്‍മങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ്  മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ. രാജ്യം പടുത്തുയര്‍ത്തണമെന്നില്ല. എന്നാല്‍ ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലേക്ക് മികച്ചൊരു വ്യവസായം കടന്നുവരുന്നില്ല. രാജ്യത്തിനും സംസ്ഥാനത്തിനും ഗുണില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തില്‍ ഒരുക്കുന്നത്. രാഷ്ട്രീയ നേട്ടം മാത്രമേ നോക്കുന്നുള്ളൂ. സില്‍വര്‍ ലൈന്‍ പദ്ധതി ഇതിന്റെ ഭാഗമാണെന്നും ശ്രീധരന്‍ പറഞ്ഞു.

പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു. സ്വാഭാവിക പ്രളയമായിരുന്നില്ല. എന്തുകൊണ്ടാണ് പ്രളയം വന്നതെന്ന് ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ല. പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതല്‍ ദോഷം ചെയ്ത പദ്ധതിയാണ്. എത്രകാലം നമുക്ക് കടം വാങ്ങി ജീവിക്കാന്‍ സാധിക്കും. ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. ആരാണീ കടം വീട്ടുക. കിഫ്ബിയുടെ പദ്ധതികളെല്ലാം ലാഭകരമല്ലാത്തതാണ്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല. അവര്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വര്‍ഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളത്തിൽ നടത്തിയ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനം. ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി കെ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇ.ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Tags: BJPcongressldfe.sreedharan
Share53
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies