Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘; ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ

by Brave India Desk
Mar 21, 2021, 02:57 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ലഡാക് അധ്യക്ഷൻ ജമ്യാംഗ് സെറിംഗ് നംഗ്യാൽ എം പി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ പുനഃസൃഷ്ടിച്ച്‌ ദൈവത്തിന്റെ നാടാക്കി മാറ്റുക എന്നതാണ് എന്‍ ഡി എ മുദ്രാവാക്യമെന്നും എന്‍ ഡി എ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ രോഗം ഭേദമാകുന്നവരുടെ കണക്കാണ് സര്‍ക്കാര്‍ നിരത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുന്നത്. സ്പീക്കറും അര ഡസന്‍ മന്ത്രിമാരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കേരളത്തിലെ ക്രമസമാധാന നില പാടേ തകര്‍ന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചു.  ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 32 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പി എസ്‌ സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം യഥേഷ്ടം നടക്കുന്നു. പി എസ്‌ സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച അനു എന്ന യുവാവ് ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായതും ജമ്യാംഗ് സെറിംഗ് നംഗ്യാൽ ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ ദേശീയ പാതകളുടെ വികസനത്തിനായി 65,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ നൽകിയത്. മുന്‍ യു പി എ സര്‍ക്കാര്‍ നല്‍കാതിരുന്ന നിരവധി ആനുകൂല്യങ്ങളാണ് എൻഡിഎ സർക്കാർ കേരളത്തിന് നല്‍കുന്നത്.  ഇപ്പോഴത്തെ ബജറ്റില്‍ കൊച്ചി മെട്രോക്കായി 1957 കോടിരൂപ നീക്കി വച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 12,544 കോടി രൂപയും ദുരന്ത നിവാരണത്തിന് 1738 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 607 കോടി രൂപയും നീതിന്യായ വകുപ്പിന് 405 കോടി രൂപയും ഉന്നതവിദ്യാഭ്യാസ രംഗത്തിന് 181 കോടി രൂപയും കൃഷിക്കായി 1856 കോടി രൂപയും സ്ഥിതിവിവര സമാഹരണത്തിന് 20 കോടി രൂപയും പ്രത്യേക സഹായമായി 1,100 കോടി രൂപയും അനുവദിച്ചു.

നാലേമുക്കാൽ പതിറ്റാണ്ട് കോള്‍ഡ് സ്‌റ്റോറേജിലിരുന്ന ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കി. കേന്ദ്രം നല്‍കുന്ന ധനസഹായം പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. ധാരാളം കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റേതാക്കി നടപ്പാക്കുന്നു. ഇത് തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.

ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കുതിക്കുകയാണ്. 42 രാജ്യങ്ങള്‍ക്കായി ഭാരതം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ലഡാക്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ രംഗവും പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നും ജമ്യാംഗ് സെറിംഗ് നംഗ്യാൽ വ്യക്തമാക്കി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: BJPcpimJamyang Tsering NamgyalKerala Elections 2021
Share8
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies